‘കുറ്റിപ്പുറം പാലം’ കവിതയുടെ പിറവിദിനത്തിൽ നിളാതീരത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
തവനൂർ : ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം’ കവിതയുടെ പിറവിദിനത്തിൽ നിളാതീരത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനംചെയ്തു.
ജയേന്ദ്രൻ മേലഴിയം ആമുഖ കവിത അവതരിപ്പിച്ചു. പുഴയ്ക്കിരുവശത്തായി ജനിച്ച കവി ഇടശ്ശേരിയേയും ചിന്തകൻ എം. ഗോവിന്ദനേയും അനുസ്മരിച്ച് ഡോ. ഹരിയാനന്ദകുമാർ പ്രഭാഷണം നടത്തി. പാലം നിർമാണത്തിൽ പങ്കെടുത്ത കെ.പി. കുഞ്ഞുമുഹമ്മദ് ഓർമകൾ പങ്കുവെച്ചു. ചിത്രകാരന്മാരുടെ കൂട്ടായ്മയും കവിയരങ്ങും നടന്നു. കണ്ടനകം ചമയം അവതരിപ്പിച്ച ‘ചിങ്കാരി’ നാടകവും അരങ്ങേറി. ബാങ്ക് പ്രസിഡന്റ് പി. ജ്യോതി അധ്യക്ഷതവഹിച്ചു. ടി.വി. ശിവദാസ്, അക്ബർ കുഞ്ഞു, ഷീജ കൂട്ടാക്കിൽ, എം. ജയരാജ്, ബാലചന്ദ്രൻ, കെ.പി. വേണു, പി.പി. വാസുദേവൻ, ടി.എം. ഋഷികേശൻ, സി.വി. പ്രമോദ്, പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here