HomeNewsEventsയുവകലാസാഹിതി സാംസ്കാരികയാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകും

യുവകലാസാഹിതി സാംസ്കാരികയാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകും

yuvakalasahiti

യുവകലാസാഹിതി സാംസ്കാരികയാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകും

വളാഞ്ചേരി: ദേശീയത – മാനവികത – ബഹുസ്വരത എന്നീ ആശയങ്ങളെ മുൻനിർത്തി യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന സാംസ്കാരിക യാത്രക്ക് ജനുവരി 14 ന് 2 മണിക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു. കുരീപ്പുഴ ശ്രീകുമാർ, വയലാർ ശരത്ചന്ദ്രവർമ്മ, വത്സലൻ വാതുശ്ശേരി, എ.പി അഹമ്മദ്, തുടങ്ങി 20 സാംസ്കാരിക പ്രവർത്തകർ ജാഥയിൽ അംഗങ്ങളാണ്.

ആചാരലംഘനത്തിന്റെ പേരിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ടീയ ലാഭം നേടാനുളള സംഘ്പരിവാർ നീക്കത്തിനെയുള്ള സാംസ്കാരിക പ്രചരണത്തിന്റെ ഭാഗമായാണ് ജാഥ നടക്കുന്നത്. വളാഞ്ചേരിയിൽ സ്വീകരണത്തിന്റെ ഭാഗമായി ജനുവരി 12 ന് സാംസ്കാരിക ജ്വാല ജനുവരി 13ന് വിളംബര റാലി, ജനുവരി 14 ന് സാംസ്കാരിക ചിത്രമെഴുത്ത്, സൈഫു പാടത്തിന്റെയും ശിഹാബിന്റെയും ഫോട്ടോഗ്രാഫി പ്രദർശനം, വള്ളുവനാട് ചെമ്പരത്തിയുടെ നേര്പാട്ടുകൾ, കവിയരങ്ങ്, വിദ്യാർത്ഥികൾക്ക് രചന മത്സരങ്ങൾ തുടങ്ങിയവ നടക്കും. 3 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനം മുഹമ്മദ് മുഹ്സിൻ MLA ഉദ്ഘാടനം ചെയ്യും. ഇ.എം സതീശൻ, ഗീത നസീർ, മോഹനകൃഷണൻ, കല ടി, അജിത്ത് കൊളാടി, ഡോ:എൻ.എം മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!