മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി
കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി.ആര്.പി.സി) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി ഉത്തരവായി. ഇന്നലെ (മാര്‍ച്ച് 31) അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ രാജ്യ വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീര്ഘിപ്പിച്ച ഉത്തരവായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here