HomeNewsEducationActivityമനുഷ്യാവകാശ ദിനാചരണം: കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ് ഒരുക്കിയ ‘ഡി ടെൻ’ ശ്രദ്ധേയമായി

മനുഷ്യാവകാശ ദിനാചരണം: കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ് ഒരുക്കിയ ‘ഡി ടെൻ’ ശ്രദ്ധേയമായി

D10-met-kolamangalam

മനുഷ്യാവകാശ ദിനാചരണം: കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ് ഒരുക്കിയ ‘ഡി ടെൻ’ ശ്രദ്ധേയമായി

കൊളമംഗലം: ലോക മനുഷ്യാവകാശ ദിനാചരണഭാഗമായി കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ് ഒരുക്കിയ ഡിസംബർ 10 ന്റ മാതൃക’ ഡി ടെൻ’ ശ്രദ്ധേയമായി. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനം സമത്വവും സാഹോദര്യവുമാണ്. അന്തസ്സോടും സമാധാനത്തോടെയും ജീവിക്കുക എന്ന ലക്ഷ്യമാണ് ലോക മനുഷ്യവകാശ ദിനം മുന്നോട്ട് വെക്കുന്നത്. ഉന്നാവയിലും ഖൊരഗ്പൂരിലും നാഗ്പൂരിലും നാസിക്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ അധികാരികളുടെയും പൗരസമൂഹത്തിന്റെയും സത്വര ശ്രദ്ധ പതിയണമെന്ന് പ്രതിജ്ഞയിൽ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ പി.കെ മുഹമ്മദ് ശാഫി, വി.ഇസ്മായീൽ ഇർഫാനി സംസാരിച്ചു. മുഹമ്മദ് ഷെഫിൻ, യൂസുഫ്, ദിവ്യ ടി, ഹക്കീന കെ, റസിയ കെ.പി, ഹന്നത്ത് സി.പി പരിപാടികൾക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!