മാറാക്കര കീഴ്മുറിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കിണറിൽ വീണ് പിതാവിനും മകനും ദാരുണാന്ത്യം
മാറാക്കര: മാറാക്കര കീഴുമുറിയിൽ ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേയ്ക്ക് വീണ് പിതാവും മകനും മരണപ്പെട്ടു.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏർക്കര കുന്നത്തുപടിയൻ ഹുസൈൻ (65), മകൻ ഹാരിസ് ബാബു (31) എന്നിവരാണ് മരണപ്പെട്ടത്. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ജുമാ മസ്ജിദിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലേക്കാണ് ഇരുവരും വാഹനം സഹിതം വീണത്.അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരെയും പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here