അഞ്ചുവയസുകാരനെ ഡ്രൈവിങ് പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
പെരിന്തൽമണ്ണ: അഞ്ചുവയസ്സുകാരനെ മോട്ടോർസൈക്കിൾ ഡ്രൈവിങ് പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ഡിസംബർ 31ന് രാവിലെ മണ്ണാർക്കാടുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയപാതയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് ബുള്ളറ്റിൽ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പരാതിയായി ലഭിച്ചതോടെ തേലക്കാട് സ്വദേശി അബ്ദുൽ മജീദിനെതിരെയാണ് നടപടി. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന് ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തി ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വാഹനത്തിൽ ഉണ്ടായിരുന്നത് മകനാണെന്ന് കുറ്റ സമ്മതം നടത്തി. തുടർന്ന് ലൈസൻസ് ഒരുവർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here