HomeNewsInauguration‘പ്രതിദിനം പ്രതിരോധം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു

‘പ്രതിദിനം പ്രതിരോധം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു

block-kt-jaleel

‘പ്രതിദിനം പ്രതിരോധം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി: പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘പ്രതിദിനം പ്രതിരോധം’ പരിപാടിയുടെ ഭാഗമായുള്ള ആരോഗ്യജാഗ്രത-2020-ന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരിയിൽ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു.
block-kt-jaleel
കാവുംപുറത്ത് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച ജാഗ്രതാറാലി ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ. ഇസ്മായിൽ ഫ്ലാഗ്ഓഫ് ചെയ്തു. പകർച്ചവ്യാധി പ്രതിരോധിക്കുന്നതിന് ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുൾപ്പെടുത്തിയുള്ള ചോദ്യാവലി ഉപയോഗിച്ച് ബോധവത്കരണം നടത്തുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ വീടുകളിൽ സന്ദർശനം നടത്തി.ഭവനസന്ദർശന പരിപാടിയിൽ വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമക്കുട്ടി, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പരിസരശുചിത്വം ഉറപ്പുവരുത്തൽ, ശാസ്ത്രീയമായ മാലിന്യസംസ്കരണം, കൊതുകുകൾ പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കൽ, പൊതുജനാരോഗ്യനിയമങ്ങൾ പാലിക്കാത്തവർക്കെതിരേ നിയമനടപടി സ്വീകരിക്കൽ തുടങ്ങിയവയാണ് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!