വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് പാട്ടകൊട്ടി സമരം നടത്തി
വളാഞ്ചരി : ഇരിമ്പിളിയം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ദേവികയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ഉപേക്ഷിക്കുക, ദേവികയുടെ കുടുംബത്തിന് നഷ്ടപരിഹാരവും വീടും ജോലിയും ഉറപ്പുവരുത്തുക, പട്ടികജാതി വികസനഫണ്ട് വകമാറ്റുന്ന സർക്കാർ നടപടി നിർത്തിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് പട്ടികജാതി ഓഫീസിനുമുന്നിൽ പാട്ടകൊട്ടി സമരം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.കെ. ഷാജു ഉദ്ഘാടനംചെയ്തു.
ജില്ലാപ്രസിഡന്റ് പ്രകാശൻ കാലടി അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി കെ.പി. വേലായുധൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശി, സാബു ഗോപിനാഥ്, കെ.ടി. ഇതിഹാസ് ആലപ്പുഴ, ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ, അഡ്വ. മുജീബ് കുളക്കാട്, പറശേരി അസൈനാർ, കെ.വി. ഉണ്ണിക്കൃഷ്ണൻ, സുധീപ് മങ്കേരി, വേലായുധൻ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു. ഷാജു ഉൾപ്പെടെയുള്ള ഭാരതീയ ദളിത് കോൺഗ്രസ് നേതാക്കൾ ദേവികയുടെ വീട് സന്ദർശിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here