പട്ടികജാതി വനിതയെ ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണം -ദളിത് സമുദായ മുന്നണി
കുറ്റിപ്പുറം: പട്ടികജാതി വനിതയെ ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണമെന്ന് ദളിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജീവനക്കാരിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഭരണകക്ഷിയിലെ ഒരു കക്ഷിയുടെ ഇടപെടൽ മൂലമാണെന്നും യോഗം ആരോപിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ തിരൂർ ഡിവൈ.എസ്.പി. ഓഫീസിനു മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. അയ്യപ്പൻ അധ്യക്ഷനായി. ആർ.പി. മണി, സി. മനോജ്, മണികണ്ഠൻ മാറഞ്ചേരി, എം.പി. താമി, ശ്രീജ ആലങ്കോട് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here