HomeNewsEventsകെ ടി ജലീൽ എംഎൽഎയുടെ മക്കൾ വിവാഹിതരായി

കെ ടി ജലീൽ എംഎൽഎയുടെ മക്കൾ വിവാഹിതരായി

kt-jaleel-children-marriage

കെ ടി ജലീൽ എംഎൽഎയുടെ മക്കൾ വിവാഹിതരായി

മലപ്പുറം: കെ ടി ജലീൽ എംഎൽഎ–- എം പി ഫാത്തിമക്കുട്ടി ദമ്പതികളുടെ മക്കളായ അഡ്വ. മുഹമ്മദ് ഫാറൂഖും സുമയ്യ ബീഗവും വിവാഹിതരായി. മരത്തംകോട് ഏർഷ്യംവീട്ടിൽ ഷമീറിന്റെയും ജസീറയുടെയും മകൾ ശുഅയ്ബയാണ്‌ മുഹമ്മദ്‌ ഫാറൂഖിന്റെ വധു. രണ്ടത്താണി ആറ്റുപുറം കല്ലൻ സൈതലവിയുടെയും കുഞ്ഞിഫാത്തിമയുടെയും മകൻ ഡോ. മുഹമ്മദ് ഷരീഫാണ്‌ സുമയ്യ ബീഗത്തിന്റെ വരൻ.

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, മന്ത്രി അഹമ്മദ്‌ ദേവർകോവിൽ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, ഇബ്രാഹിം ഖലീൽ അൽബുഖാരി തങ്ങൾ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!