നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് ക്യാമ്പ് വളാഞ്ചേരി നഗരസഭയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: കേന്ദ്ര – സംസ്ഥാന നഗരകാര്യ വകുപ്പ് വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്ക് കീഴിൽ ആരംഭിക്കുന്ന വിവിധ നൈപുണ്യ പരിശീലനത്തിലേക്ക് ഉദ്ദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് വളാഞ്ചേരി നഗരസഭാ ഉപാദ്ധ്യക്ഷൻ കെ.എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരസമിതി ചെയർമാൻ സി. രാമകൃഷ്ണൻ പരിപാടിയിൽ അദ്ധ്യക്ഷം വഹിച്ചു. എൻ.യു.എൽ.എം മാനേജർ സുബൈറുൽ അവാൻ പി.കെ വിഷയാവതരണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ ശ്രീമതി വി. ജ്യോതി, സുബൈദ ചങ്ങമ്പള്ളി, നഗരസഭാ റവന്യു ഇൻസ്‌പെക്ടർ ടി. ശശി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോഴ്‌സുകളെ കുറിച്ച് പരിചയപ്പെടുത്തുന്നതിനായി സിദ്ധാർത്ഥ് ജി (സിപ്പറ്റ് കൊച്ചിൻ), മോഹൻദാസ് എൻ (കൂട്ടുക്കാരൻ ഇൻസ്റ്റിറ്റൂട്ട്, എറണാംകുളം), ബാബു. സി (കൈറ്റ്സ് സോഫ്റ്റ് വെയർ പ്രൈ. ലിമിറ്റഡ്, കോട്ടക്കൽ), ഐശ്വര്യ പി മേനോൻ (എച്ച്.എൽ.എഫ്.പി.ടി) നിസാർ കെ.എം. (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറി, മലപ്പുറം), അജയ് എം (ജീവനീയം ആയുർവേദ റിസർച്ച് സെന്റർ, എറണാംകുളം) തുടങ്ങിയവർ സംബന്ധിച്ചു. സി.ഡി.എസ് ചെയർ പേഴ്‌സൺ ശ്രീമതി സുനിത രമേശ് സ്വാഗതവും എൻ.യു.എൽ.എം മൾട്ടി ടാസ്ക് ഓഫീസർ നിഷാദ് സി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here