മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ ദുരന്തം: ഡോ: സമദാനി എംപി
തവനൂർ:മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ വലിയ ദുരന്തമെന്ന് ഡോ:അബ്ദുസ്സമദ് സമദാനി എം.പി. പ്രസ്താവിച്ചു.ദയ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ഏഴാം വാർഷികവും മെഗാ മെഡിക്കൽ ക്യാമ്പും തവനൂർ കെ എം ജിയു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൃഗങ്ങളുടേയും,മറ്റുജീവജാലങ്ങളുടേയും ദയ നിലനിൽക്കുമ്പോൾ മനുഷ്യൻ്റെ ദയ കുറഞ്ഞു വരുന്ന ദുരന്തമാണ് വർത്തമാനസമൂഹം ഇന്ന് അനുഭവിക്കുന്നത്. ഭക്ഷണരീതിയും,ജീവിത ശൈലിയും മനുഷ്യനെ രോഗാതുരമാക്കുകയാണ്.കോവിഡ് ശേഷം പെട്ടെന്നുള്ള മരണം സമഗ്രപഠനത്തിന് വിധേയമാക്കണമെന്ന് പാർലമെൻ്റിൽ ഉന്നയിച്ച കാര്യം അനുസ്മരിച്ചു. ട്രസ്റ്റ് ചെയർമാൻ ഇബ്രാഹിം മുതൂർ അദ്ധ്യക്ഷതവഹിച്ചു. ക്യാമ്പിൻ്റെ ഭാഗമായി ദന്ത,നേത്ര, കിഡ്നി രോഗപരിശോധനയും കുടിവെള്ള പരിശോധനയും ക്യാമ്പിൽ നടന്നു. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക ഇളവ് ലഭിക്കും.തിമിര ശസതക്രിയ വേണ്ട നാല് പേർക്ക് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി യാത്ര ചെലവ് ഉൾപ്പടെ സൗജന്യമായി ചെയ്ത് കൊടുക്കും. ബോധവൽക്കരണ ക്ലാസ്സും നടന്നു. തവനൂർ കെ എം ജിയുപി സ്ക്കൂൾ പിടി എ, ചാലിശ്ശേരിറോയൽ ഡെൻ്റൽകോളേജ്, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലീസ് സെൻ്റർ, കോയമ്പത്തൂർ കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ. സൈദ് പൊന്നാനി, ഇപി സലാം, റോബിൻ ആൻ്റണി, ലത്തീഫ് ഐങ്കലം, കെ.രാമകൃഷ്ണൻ, ടി എം പരമേശ്വരൻ നമ്പൂതിരി, കെ. ഉണ്ണി കൃഷ്ണൻമാസ്റ്റർ, മോഹനൻ നായർ, സി.എം.അക്ബർ, റാഫി ഐങ്കലം, ഖാദർ മദിരശ്ശേരി, പി.ഉണ്ണീൻകുട്ടി, പി.പി.സലാം, എൻവി ചേക്കുട്ടി, എ പി സമദ്, ആർ.കെ നൗഷാദ്, പി.വി. ബഷീർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here