HomeNewsPoliticsവട്ടപ്പാറയിലെ അപകട പരമ്പര; മുസ്ലിം ലീഗിന്റെ രാപ്പകൽ സമരം തുടരുന്നു

വട്ടപ്പാറയിലെ അപകട പരമ്പര; മുസ്ലിം ലീഗിന്റെ രാപ്പകൽ സമരം തുടരുന്നു

iuml-daynight-protest-vattappara

വട്ടപ്പാറയിലെ അപകട പരമ്പര; മുസ്ലിം ലീഗിന്റെ രാപ്പകൽ സമരം തുടരുന്നു

വളാഞ്ചേരി: വട്ടപ്പാറയിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക്‌ ശാശ്വത പരിഹാരം എന്നോണം, കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ്‌ ഉടനടി പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട്‌, മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിക്ക്‌ ആരംഭിച്ചു രാപ്പകൽ സമരം മുസ്‌ലിം ലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിന്‌ ശേഷം കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ്‌ പൂർത്തിയാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാന്‌ വരുത്തിയെതെന്ന് സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ പറഞ്ഞു.
Ads
വട്ടപ്പാറയിലെ ദുരന്തം കേവലം ഒരു പ്രാദേശിക വിഷയം അല്ല. സംസ്ഥാനത്തു കൂടി കടന്നു പോകുന്ന ദേശീയപാതയിലെ ഏറ്റവും അപകടകരമായ സ്ഥലമാണ്‌ വട്ടപ്പാറ. വട്ടപ്പാറയിൽ ഗ്യാസ്‌ ടാങ്കർ ലോറികൾ നിരന്തരമായി അപകടത്തിൽപ്പെടുന്നത്‌ ഒരു പ്രദേശത്തെയാകെ കടുത്ത ഭീതിയിലും ദുരിതത്തിലുമാക്കിയിരിക്കുകയാണ്‌. ഇതിനുള്ള ശാശ്വതമായ ഒരു പരിഹാരം മൂടാൽ ബൈപ്പാസ്‌ പൂർത്തിയാക്കുക എന്നത്‌ മാത്രമാണ്‌. അതിന്‌ സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ തയ്യാറാവണമെന്ന് ചടങ്ങിൽ സംസാരിച്ച കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫസർ ആബിദ്‌ ഹുസൈൻ തങ്ങൾ ആവശ്യപ്പെട്ടു. നാട്ടുകാരൻ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ നാട്ടിലെ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനം പാലിക്കാതിരിക്കുന്നത്‌ ദുരൂഹമാണെന്നും ആബിദ്‌ ഹുസൈൻ തങ്ങൾ പറഞ്ഞു.
iuml-daynight-protest-vattappara
മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആതവനാട്‌ മ്മുഹമ്മദ്‌ കുട്ടി, വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ സി കെ റുഫീന, മുനിസിപ്പൽ കൗൺസിലർ മാരായ കെ ഫാത്തിമ ക്കുട്ടി, ഷഫീന ചെങ്കുണ്ടൻ, മൈമൂന എം, കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ പറശേരി ഹസൈനാർ, സലാം വളാഞ്ചേരി, പി എസ്‌ കുട്ടി, ഈസ നമ്പ്രത്ത്‌, പി പി ഷാഫി, മണികണ്ഠൻ വട്ടപ്പാറ, സയ്യിദ്‌ ഹാഷിം തങ്ങൾ, സലാം ആതവനാട്‌, സാജിദ് മാസ്റ്റർ, അഡ്വ പി പി ഹമീദ്, പറമ്പയിൽ ഹബീബ്‌ എന്നിവർ പ്രസംഗിച്ചു. ടി.കെ ആബിദലി, യു യൂസുഫ്, മൂർക്കത്ത് മുസ്തഫ, മുഹമ്മദലി നീറ്റുകാ ട്ടിൽ, ടി കെ സലീം, ശിഹാബുദ്ദീൻ എന്ന ബാവ, ഇ പി യഹ്‌യ, പി പി ഹമീദ്, സി എം റിയാസ്, സഫ്‌വാൻ മാരാത്ത്, ടി കെ മുനവർ, മുജീബ് വാലാസി, കൊണ്ടെത്ത് ജലീൽ, മുഹമ്മദ് ഹനീഫ വി ടി, മുസ്തഫ പാറമ്മൽ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!