പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാപ്പകൽ സത്യഗ്രഹ സമരം സമാപിച്ചു
മലപ്പുറം : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് അഡ്വ. വി.വി.പ്രകാശ് നയിച്ച രാപ്പകൽ സത്യഗ്രഹ സമരം സമാപിച്ചു. സമാപന സമ്മേളനം അഡ്വ: ടി.സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് മുഖ്യപ്രഭാഷണം നടത്തി. പുതുവത്സരത്തെ വരവേറ്റ് രാത്രി 12ന് മതേതരസംരക്ഷണ പ്രതിജ്ഞയെടുത്തു. വി.വി.പ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുലർച്ചെ സത്യഗ്രഹ പന്തലിൽ വച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു. ഇന്നലത്തെ സത്യഗ്രഹ സമരത്തിൽ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ പി.ഉബൈദുള്ള, കെ.എൻ.എ. ഖാദർ, ടി.വി ഇബ്രാഹീം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണൻ, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, ഇ.മുഹമ്മദ് കുഞ്ഞി, കെ.സി കുഞ്ഞിമുഹമ്മദ് , എൻ.എ കരീം, എ.കെ അബ്ദുറഹ്മാൻ, റിയാസ് മുക്കോളി, എ.എം. രോഹിത്, സമദ് മങ്കട, അഡ്വ. പി.നസറുള്ള എന്നിവർ പ്രസംഗിച്ചു. 24 മണിക്കൂർ നീണ്ടുനിന്ന സമര പരിപാടികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അസീസ് ചീരാന്തൊടി, സക്കീർ പുല്ലാര, അജീഷ് എടാലത്ത്, പി.സി.എ നൂർ, ഉമ്മർ കുരിക്കൾ, ഒ. രാജൻ, പി.സി വേലായുധൻ കുട്ടി, സി. സുകുമാരൻ, കെ.പി.കെ തങ്ങൾ, പി.എ മജീദ്, വല്ലാഞ്ചിറ ഷൗക്കത്തലി, പന്ത്രോളി മുഹമ്മദലി, പി.പി ഹംസ, ടി.കെ അലവിക്കുട്ടി, അഡ്വ.പത്മകുമാർ, കെ.പി നൗഷാദ് അലി എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here