കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തവനൂർ സ്വദേശി
കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തവനൂർ തൃപ്പാല്ലൂർ സ്വദേശി അച്യുതാനന്ദനാ(58)ണ് മരണപ്പെട്ടത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ മഞ്ചാടി ഭാഗത്ത് പുൽക്കാടുകൾക്ക് തീ പിടിച്ചത്. വിവരമറിഞ്ഞ് പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ശേഷം പൊന്നാനി പൊതു ശ്മശാനത്തിൽ സംസ്കരിക്കും. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിഞ്ഞു വരികയായിരുന്നു ഇയാൾ. മക്കളില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here