പൂക്കാട്ടിരിയിൽ നിന്നും മലയാള സിനിമയിലേക്ക് ഒരു സംവിധായകൻ കടന്നു വരുന്നു
പൂക്കാട്ടിരി: മലയാള സിനിമയിലേക്ക് മലപ്പുറത്തിന്റെ സംഭാവനയായി മറ്റൊരു യുവ സംവിധായകൻ കടന്നു വരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധാനം നിർവഹിച്ചു കൊണ്ടാണ് സക്കറിയ മുഹമ്മദ് എന്ന യുവ സംവിധായകൻ കടന്നു വരുന്നത്. ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ സംവിധായകൻ സമീർ താഹിറും ഷൈജു ഖാലിദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സക്കറിയ തന്നെയാണ് തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. നടനും സംവിധായകനുമായ സൌബിൻ ഷഹീർ ആണ് നായകനാകുന്നത്. ആഫ്രിക്കൻ വംശജനായ നടൻ സാമുവേൽ അബിയോള റോബിൻസൺ ഒരു പ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
കെ എൽ 10 എന്ന ചിത്രം സംവിധാനം ചെയ്ത മുഹ്‌സിൻ പരാരി ചിത്രത്തിൽ സംഭാഷണം കൈകാര്യം ചെയ്യുന്നുണ്ട്. മലബാറിൽ സെവൻസ് ഫുട്‌ബോൾ തരംഗം അലയടിക്കാൻ ആരംഭിക്കുന്ന നവംബറിൽ ഈ ചിത്രവും അതുമായി ബന്ധപ്പെട്ട ഒരു ഹാസ്യ കുടുംബ ചിത്രമാകുമെന്ന് സംവിധായകൻ പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് കേരള പിറവി ദിനത്തിൽ കോഴിക്കോട്ട് ആരംഭിച്ചു.
Content highlight: Sudani from nigeria, director from pookkattiri, zakariya mohammed, saubin shahir and Samuel Abiola Robinson
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here