വളാഞ്ചേരിയിലെ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് തുടരുന്നു; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ് ടിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ നഗരസഭ പരിധിയിലെ ഇരുപതോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാരം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ നിന്നും ഏറ്റവും ഗുരുതരമായി ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തുകയും, ഹോട്ടലിന്റെ പരിസരങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്‌തു. ഈ സ്ഥാപനത്തിൽ മുൻകാലങ്ങളിലും പഴകിയ ഭക്ഷണം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം ഭക്ഷണം വിൽക്കുന്നത് കുറ്റകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂനതകൾ കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കാൻ നോട്ടീസ് നൽകി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടറെ കൂടാതെ ജെ.എച്.ഐമാരായ ബിന്ദു ഡി.വി, അഷറഫ് കെ.കെ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here