HomeNewsCrimeBribeഅഴിമതി ആരോപണം; കോട്ടക്കൽ നഗരസഭാ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ

അഴിമതി ആരോപണം; കോട്ടക്കൽ നഗരസഭാ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ

kottakkal-muncipality

അഴിമതി ആരോപണം; കോട്ടക്കൽ നഗരസഭാ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ

കോട്ടക്കൽ: അഴിമതി ആരോപണത്തിലെ വകുപ്പുതല തെളിവെടുപ്പിനെ തുടർന്ന്‌ കോട്ടക്കൽ‌ നഗരസഭാ സെക്രട്ടറി സുഗതകുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണ വിധേയമായാണ്‌ സസ്‌പെൻഷൻ. നഗരസഭയിലെ കരാറുകാരനാണ്‌ പരാതി നൽകിയത്‌. സെക്രട്ടറിയുടെ താമസസ്ഥലം ശീതീകരിച്ചതിന് പണം വാങ്ങിയെന്നും തിരിച്ചുചോദിച്ചപ്പോൾ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാൽ മതിയെന്ന്‌ മറുപടി നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന്‌ കോഴിക്കോട് റീജണൽ ജോയിന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തെളിവെടുപ്പ് നടത്തിയത്‌. നഗരസഭാ ചെയർമാൻ കെ കെ നാസർ, മുൻസിപ്പൽ എൻജിനിയർ മിനിമോൾ, അക്കൗണ്ടന്റ്‌ ഉണ്ണികൃഷ്ണൻ, താൽക്കാലിക ജീവനക്കാരൻ എന്നിവരിൽനിന്നാണ്‌ വിവരം ശേഖരിച്ചത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!