പ്രളയം തകർത്ത വെണ്ടല്ലൂർ-ആലുക്കൽപ്പടി-പൈങ്കണ്ണൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം
വളാഞ്ചേരി: നൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും സഞ്ചരിക്കുന്ന വെണ്ടല്ലൂർ – ആലിക്കൽപ്പടി – പൈങ്കണ്ണൂർ റോഡ് പ്രളയ ദുരിതത്തിൽ പൂർണ്ണമായും തകർന്ന നിലയിലാണ്. ശ്രീ പറമ്പത്ത് കാവ് ക്ഷേത്ര വിശ്വാസികളും, വെണ്ടല്ലൂർ MES ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
കൂടാതെ വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളിലേക്ക് എളുപ്പവഴിയാക്കി യാത്രക്കാർ സ്വീകരിക്കുന്നതും ഈ റോഡിനെയാണ്. ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി അധികാരികളോടാവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ബാവ മാഷ് കാളിയത്ത് യോഗം ഉൽഘാടനം ചെയ്തു. മുബാറക്ക് വളാഞ്ചേരി ,അലി നടക്കാവിൽ, നാസർ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here