HomeNewsGeneralകരേക്കാട് ആസ്ഥാനമാക്കി ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കണമെന്നാവശ്യമുയരുന്നു

കരേക്കാട് ആസ്ഥാനമാക്കി ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കണമെന്നാവശ്യമുയരുന്നു

കരേക്കാട് ആസ്ഥാനമാക്കി ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കണമെന്നാവശ്യമുയരുന്നു

വളാഞ്ചേരി: മാറാക്കര, എടയൂർ, കുറുവ, ഇരിമ്പിളിയം പഞ്ചായത്തുകൾ ചേർത്ത് പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിക്കണമെന്ന് ആവശ്യമുയർന്നു. കരേക്കാട് ആസ്ഥാനമാക്കി ബ്ലോക്ക് രൂപവത്കരിക്കണമെന്നാണ് ആവശ്യം.
Ads
നിലവിൽ മാറാക്കര, എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾ കുറ്റിപ്പുറം ബ്ലോക്കിലും കുറുവ മങ്കട ബ്ലോക്കിലുമാണ്.
കരേക്കാട് ബ്ലോക്ക് പഞ്ചായത്ത് വന്നാൽ ജില്ലയിൽ വികസനം കുറവായ കരേക്കാട്, പാങ്ങ് പ്രദേശങ്ങൾക്ക് ഗുണകരമാകുമെന്ന കാഴ്ചപ്പാടാണ് ജനങ്ങൾക്കുള്ളത്. കരേക്കാട് ബ്ലോക്ക് യാഥാർഥ്യമാകുകയാണെങ്കിൽ കുറ്റിപ്പുറം ബ്ലോക്കിലെ മൂന്ന് ഗ്രാമപ്പഞ്ചായത്തുകളുടെ കുറവ് പരിഹരിക്കാൻ തിരുനാവായ പഞ്ചായത്തിനെ കുറ്റിപ്പുറം ബ്ലോക്കിൽ ചേർത്താൽ മതിയെന്ന നിർദേശവും നാട്ടുകാർ മുന്നോട്ടു വെക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!