HomeNewsFeaturedവളാഞ്ചേരിയിൽ റിങ് റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യം ഉയരുന്നു

വളാഞ്ചേരിയിൽ റിങ് റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യം ഉയരുന്നു

valanchery-traffic

വളാഞ്ചേരിയിൽ റിങ് റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യം ഉയരുന്നു

വളാഞ്ചേരി: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റിങ് റോഡുകൾ നവീകരിക്കണമെന്നാവശ്യം ഉയരുന്നു. മീമ്പാറ-വൈക്കത്തൂർ, കരിങ്കല്ലത്താണി–മൂച്ചിക്കൽ, ദേശീയപാത കോഴിക്കോട് നിന്നും പെരിന്തൽമണ്ണ റോഡിലേക്ക് എത്തുന്ന വൈക്കത്തൂർ ക്ഷേത്രം റോഡ് എന്നീ റോഡുകൾ വീതികൂട്ടി നവീകരിച്ചാൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ശമനമുണ്ടാകും. പട്ടാമ്പി, കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ റോഡുകൾ സന്ധിക്കുന്ന സ്ഥലമായതിനാൽ വളാഞ്ചേരി ജങ്ഷനിൽ മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കാണ്. റോഡിന് വീതികുറവും അനധികൃത പാർക്കിങ്ങും ഗതാഗത നിയമം തെറ്റിച്ചുള്ള വാഹനങ്ങളുടെ ഓട്ടവും കാരണം ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടും. valanchery-trafficജങ്ഷനിലെ ഓട്ടോമാറ്റിക് സീൽ ലൈറ്റ് സംവിധാനം പ്രവർത്തിപ്പിച്ചാലും ഇല്ലെങ്കിലും ഗതാഗതക്കുരുക്കിന് ഒരു ശമനവുമില്ല. ടൗണിലെ ദേശീയപാത ഉൾെപ്പടെയുള്ള റോഡുകൾക്ക് ആവശ്യത്തിന് വീതിയില്ലാത്തതിനാൽ ഫ്രീ ലെഫ്റ്റ് സൗകര്യം ഉപയോഗിക്കാനും സാധിക്കുന്നില്ല. കോഴിക്കോട് റോഡിൽനിന്നും പെരിന്തൽമണ്ണ റോഡിലേക്ക് ഫ്രീ ലെഫ്റ്റ് ഉപയോഗിച്ച് കടന്നുപോകാൻ സൗകര്യം ഒരുക്കുന്നതിന് കഴിഞ്ഞ ദിവസം ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ച പോസ്റ്റുകളിൽ ഒന്ന് ഒഴിവാക്കിയിരുന്നു. ദേശീയപാതയിൽ മീമ്പാറയിൽനിന്ന് വാഹനങ്ങൾ പെരിന്തൽമണ്ണ റോഡിലേക്ക് തിരിഞ്ഞുപോകാൻ സാധിക്കുന്ന മീമ്പാറ-വൈക്കത്തൂർ റോഡും പട്ടാമ്പി റോഡിൽനിന്നും തൃശൂർ റോഡിലേക്ക് എത്തുന്ന കരിങ്കല്ലത്താണി-മൂച്ചിക്കൽ റോഡും വീതികൂട്ടി ബൈപാസാക്കി ഉയർത്താൻ സ്ഥലം എം.എൽ.എ പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ മുൻകൈയെടുത്തതിനെ തുടർന്ന് സംസ്ഥാന സർക്കാർ 10 കോടി രൂപ വകയിരുത്തിയിട്ട് മാസങ്ങളായി. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതുൾെപ്പടെയുള്ള പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ ഫണ്ട് നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് റോഡ് വികസന ഫണ്ട് അനുവദിച്ചതെന്നും ഈ ഫണ്ട് ഉപയോഗിച്ച് റോഡുകൾ വികസിപ്പിക്കുമ്പോൾ റോഡിന് 15 മീറ്റർ വീതി ആവശ്യമാണെന്നാണ് നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ പറയുന്നത്. 15 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കേണ്ടിവരുമ്പോൾ വീടുകൾ ഉൾെപ്പടെ പൊളിച്ചുമാറ്റേണ്ടിവരുന്നതിനാൽ സ്ഥലം ലഭ്യമാകില്ലായെന്നാണ് നഗരസഭ അധികൃതരുടെ വാദം. അതിനിടെ കഴിഞ്ഞ ദിവസം കരിങ്കല്ലത്താണി-മൂച്ചിക്കൽ റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചറുടെ നേതൃത്വത്തിൽ സ്ഥലമുടമകളുമായി സംസാരിച്ചിരുന്നു. റോഡി​െൻറ ഇരു ഭാഗത്തുനിന്നും ഏറ്റവും ചുരുങ്ങിയത് രണ്ട് മീറ്റർ സ്ഥലമെങ്കിലും ലഭ്യമാക്കി റോഡ് വികസിപ്പിക്കുന്നതിനുള്ള ശ്രമമാണ് നഗരസഭ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കത്ത് അധികൃതർ സ്ഥലമുടമകൾക്ക് നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് സ്ഥലമുടമകളുമായി സംസാരിച്ചത്. നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, പൊതുമരാമത്ത് ചെയർമാൻ സി. അബ്ദുൽ നാസർ, കൗൺസിലർ പി.പി. ഹമീദ്, സെക്രട്ടറി സുജിത് എന്നിവരും സംബന്ധിച്ചു. മീമ്പാറ -വൈക്കത്തൂർ റോഡ് ബൈപാസാക്കി മാറ്റുന്നതിന് സ്ഥലം ഏറ്റെടുക്കാൻ ബന്ധപ്പെട്ട് വാർഡ് കൗൺസിലർമാരുടെയും സ്ഥലമുടമകളുടെയും യോഗം അടുത്തുതന്നെ വിളിച്ചുചേർക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!