വളാഞ്ചേരി നഗരസഭ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭ കരട് വോട്ടർ പട്ടിക 20.01.2020 തീയതി പ്രസിദ്ധീകരിച്ചു. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്താനും മറ്റു സ്ഥലത്തേക്ക് പേര് മാറ്റാനും അപേക്ഷ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയിലെ പേരുകളിൽ ആക്ഷേപം ഉണ്ടെങ്കിൽ ആയതിനും അപേക്ഷ നല്‍കാം.
പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിന് ഫാറം 4, ഉള്‍ക്കുറിപ്പിലെ വിശദാംശങ്ങൾ തിരുത്തുന്നതിന് ഫാറം 6, സ്ഥലം മാറ്റത്തിന് ഫാറം 7, പേര് ഉള്‍പ്പെടുത്തിയത് സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് ഫാറം 5 എന്നിങ്ങനെ ബന്ധപ്പെട്ട ഫോറങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. ഫാറം 4, 6, 7 എന്നിവ ഓണ്‍ലൈന്‍ മുഖേനയും ഫാറം 5 ലെ അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ആണ് സമര്‍പ്പിക്കേണ്ടത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here