നോട്ട് പിൻവലിക്കൽ: എംഇഎസ് കോളജ് ചർച്ചാ സദസ്സ് സംഘടിപ്പിച്ചു
വളാഞ്ചേരി: നോട്ടു പിൻവലിക്കലിലൂടെ കേന്ദ്ര സർക്കാർ നടത്തിയത് പൊതുജനത്തിനെതിരെയുള്ള മിന്നലാക്രമണമാണെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ.ഫസൽ ഗഫൂർ. എംഇഎസ് കോളജ് കൊമേഴ്സ് വിഭാഗം നോട്ടുപിൻവലിക്കൽ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുൻപ് വിശദമായ ചർച്ചകൾ നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫ. അനിൽ വർമ, ഡോ. എസ്.ഹരികുമാർ, മുൻമന്ത്രി കെ.കുട്ടി അഹമ്മദ്കുട്ടി, ഡോ. ബാബു ഏബ്രഹാം, ഡോ. പി.മുഹമ്മദലി, എംഇഎസ് ജില്ലാ സെക്രട്ടറി എൻ.അബ്ദുൽജബ്ബാർ, പ്രഫ. കെ.പി.ഹസൻ, പ്രഫ. മൊയ്തീൻകുട്ടി പാറയിൽ, ഡോ. സി.രാജേഷ്, എസ്.ദിനിൽ, കെ.പി.നാജിൽ, പ്രഫ. സി.കെ.ഹസൻ, പി.സി.സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here