തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണം: അന്വേഷണം തുടങ്ങി
തവനൂർ: വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം സാമൂഹിക നീതി ഡയറക്ടർക്ക് സമർപ്പിക്കും. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.എസ്.തസ്നിയുടെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണം ആരംഭിച്ചു. സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്.
വയോജന മന്ദിരത്തിൽ അന്തേവാസികളുടെ മരണം സംഭവിച്ചാൽ ഡോക്ടറുടെ സ്ഥിരീകരണം ഇല്ലാതെയാണ് സംസ്കരിക്കാറുള്ളതെന്ന് സൂപ്രണ്ട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിലെ നഴ്സാണ് മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചത്. ഇത് ഗുരുതര വീഴ്ചയായാണ് കാണുന്നത്.
തവനൂർ സിഎച്ച്സിയിലെ മെഡിക്കൽ ഓഫിസറെയോ ആരോഗ്യവകുപ്പിനെയോ മരണ വിവരം അറിയിക്കാറില്ല എന്നതും വിവാദമായിരുന്നു. അന്തേവാസികൾ കൂട്ടത്തോടെ മരിച്ച സംഭവത്തെ തുടർന്ന് മന്ത്രി കെ.കെ.ശൈലജ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here