പൗരത്വ നിയമ ഭേദഗതി; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ദേശ രക്ഷാ സംഗമം’ 20 ന്
വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘ദേശ രക്ഷാ സംഗമം’ നടത്താൻ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. മണ്ഡലത്തിൽ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനികൾ മുഴുവൻ സമയവും സംഗമത്തിൽ പങ്കെടുക്കും.20 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 10 വരെ വളാഞ്ചേരിയിലാണ് ‘ദേശ രക്ഷാ സംഗമം’ നടത്തുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു. വളാഞ്ചേരി ലീഗ് ഓഫീസിൽ നടന്ന സംഗമം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ,ബഷീർ രണ്ടത്താണി, ടി.അബ്ദുറഹിമാൻ ഹാജി,കൈപ്പള്ളി അബ്ദുള്ളക്കുട്ടി,കാടാമ്പുഴ മോഹനൻ,സി.ഷംസുദ്ദീൻ, ഫൈസൽ മുനീർ, സയ്യിദ് ലുഖ്മാൻ ഹദ്ദാദ് തങ്ങൾ, സിദ്ദീഖ് പരപ്പാര, പറശ്ശേരി അസൈനാർ, അഡ്വ. മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കെ.മൊയ്തുമാസ്റ്റർ, പി.സി മരക്കാർ അലി, പി കുഞ്ഞാപ്പ, കെ മാനുപ്പ മാസ്റ്റർ, മൊയ്തു എടയൂർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, എ.പി അസീസ്, ഒ.കെ സുബൈർ, സാജിദ് മങ്ങാട്ടിൽ, വിനു പുല്ലാനൂർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here