കരിങ്കല്ലത്താണി–മൂച്ചിക്കൽ റോഡ് വികസനം കടലാസിലൊതുങ്ങുന്നു
വളാഞ്ചേരി: ടൗണിൽ പട്ടാമ്പി റോഡിലെ കരിങ്കല്ലത്താണിയിൽ നിന്നു മൂച്ചിക്കലേക്കുള്ള ബൈപാസ് റോഡ് വീതികൂട്ടി യാത്രായോഗ്യമാക്കുന്നതിനുള്ള നടപടി എങ്ങുമെത്തിയില്ല. വലിയകുന്ന്, തിരുവേഗപ്പുറ, കൊപ്പം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് വളാഞ്ചേരി നഗരം സ്പർശിക്കാതെ ദേശീയപാത മൂച്ചിക്കൽ എത്താൻ ഉപകരിക്കുന്ന നാട്ടുപാതയാണിത്. കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്കു തിരിച്ചും ഇതേ സൗകര്യം ഉപയോഗപ്പെടുത്താം.
നിലവിൽ നിരത്തിനു വീതി കുറവുള്ളതിനാൽ കാറുകൾ അടക്കമുള്ള ചെറുവാഹനങ്ങൾക്കു മാത്രമേ റോഡ് ഉപകരിക്കുന്നുള്ളൂ. വാഹനങ്ങൾക്കു പരസ്പരം വഴിമാറുന്നതിനുള്ള വീതിക്കുറവുണ്ട്. റോഡ് വീതികൂട്ടുന്നതിനു നഗരസഭാ അധികൃതർ മാസങ്ങൾക്കു മുൻപ് പാതയോരവാസികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. നഗരത്തിൽ വാഹനങ്ങളുടെ വഴിക്കുരുക്ക് ഒഴിവാക്കാൻ റിങ് റോഡ് പണിയുമെന്നു പറഞ്ഞതും എങ്ങുമെത്താത്ത അവസ്ഥയിലാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here