മൂർക്കനാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി
പെരിന്തൽമണ്ണ: മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2023-24 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുനീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ മുരളി അവതരിപ്പിച്ചു. ജനറൽ, പട്ടികജാതി വിഭാഗം, റോഡ്, റോഡിതര വിഭാഗം എന്നിവയിലായി 6.35കോടിയുടെ കരട് പദ്ധതിയാണ് അവതരിപ്പിച്ചത്. കളത്തിങ്ങൽ സക്കീർ, ബ്ലോക്ക് മെമ്പർമാരായ ഷറഫുദ്ധീൻ, റഹ്മത്തുന്നീസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി ദേവി, പഞ്ചായത്ത് സെക്രട്ടറി ബെൻസി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here