വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടുള്ള വികസന സെമിനാർ പാറക്കൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബു യൂസഫ് ഗുരുക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് സ്വാഗതം പറഞ്ഞു. യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ഇബ്രാഹിം മാരാത്ത്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ. അബ്ദുനാസർ, ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കൗൺസിലർ ഇ പി അച്ചുതൻ, ടി.പി അബ്ദുൽ ഗഫൂർ വെ സ്റ്റേൺ പ്രഭാകരൻ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ജോതിഷ്,നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചയും നടന്നു.വാർഷിക പദ്ധതിയിൽ നഗര സഭ അർബൻ phc പുതിയ കെട്ടിട നിർമാണം,മിമ്പാറ- വൈക്കത്തൂർ റോഡ് നവീകരണം, നാഷണൽ ഹൈ വേ ഐറിഷ് നടപ്പാത, മുഴുവൻ വീടുകളിലേക്കും ഗാർഹിക കമ്പോസ്റ്റ് യൂണിറ്റുകൾ വിതരണം ചെയ്യൽ , ഡയാലിസിസ് രോഗികൾക് ധനസഹായം, നഗരസഭ യിൽ കമ്മ്യൂണിറ്റി പാർക്ക്, G I S മാപ്പിംഗ്, തുടങ്ങിയ പ്രധാന പദ്ധതികൾ ഉൾപ്പെടെ 292 കരട് പദ്ധതികൾക് അംഗീകാരം നൽകി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here