HomeNewsMeetingവളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

Development-seminar-2024-valanchery

വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ
ആവിഷ്ക്കരിച്ചും.കായിക,ആരോഗ്യ മേഖലക്കും,വ്യക്തിഗത ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകിയും വളാഞ്ചേരി നഗരസഭ. 2024- 25 വാർഷിക പദ്ധതി രൂപീകരണതിന്റെ ഭാഗമായി നടന്ന വികസന സെമിനാർ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.കഞ്ഞിപ്പുര ഹെൽത്ത് ആന്റ് വെൽനസ് കെട്ടിടം നിർമ്മാണം,ഡയാലിസിസ് രോഗികൾക്ക് ധനസഹായം,പരിരക്ഷ പ്രവർത്തനങ്ങൾക്ക് വാഹനം വാങ്ങൽ,നഗരസഭ സ്റ്റേഡിയം ടർഫ് നിർമ്മാണം,പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം,വയോജനങ്ങൾക്ക് ഗ്ലുക്കോ മീറ്റർ,വയോജനങ്ങൾക്ക് ഉപകരണങ്ങൾവാങ്ങൽ,ഭിന്ന ശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ്,പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്,മൃഗാശുപത്രി പുതിയ കെട്ടിടം നിർമ്മാണം,ഭൂരഹിത ഭവന രഹിതരായവർക്ക് ഭവന സമുച്ചയം,ഹാപ്പിനസ് സെന്റർ ഓപ്പൺ ജിം ആന്റ് ഫിറ്റ്നസ് ഏരിയ,ക്ലോക്ലിയർ ഇംപ്ലാന്റേഷൻ,പട്ടിജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ്,പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ ഓഡിറ്റോറിയം നിർമ്മാണം,കല്യാണ ഉറവ-തൊഴുവാനൂർ-പറളിപ്പാടം തോട് പുനരുദ്ധാരണം,നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കൽ,ഭിന്നശേഷിക്കാർക്കുള്ള കലാ-കായികോത്സവം,വയോജനങ്ങൾക്ക് ഉല്ലാസ യാത്ര,തുടങ്ങിയ നിരവധി കരട് പദ്ധതിക്കൾക്കാണ് അംഗീകാരം നൽകിയത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർ ഇ.പി അച്ചുതൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ, അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി ഉണ്ണികൃഷ്ണൻ, മൂർക്കത്ത് മുസ്തഫ, സഫീർ ഷ, ടി.കെ ആബിദലി, രാജൻ മാസ്റ്റർ, സുരേഷ് പാറതൊടി തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി എച്ച്.സീന നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!