HomeNewsProtestഷൊര്‍ണൂര്‍ – കോഴിക്കോട് പാസഞ്ചർ നിറുത്തലാക്കിയതിനെ തുടർന്നുള്ള യാത്ര ദുരിതം : ജനുവരി 15 ന് പാലക്കാട് DRM ഓഫീസിന് മുമ്പിൽ ധർണ

ഷൊര്‍ണൂര്‍ – കോഴിക്കോട് പാസഞ്ചർ നിറുത്തലാക്കിയതിനെ തുടർന്നുള്ള യാത്ര ദുരിതം : ജനുവരി 15 ന് പാലക്കാട് DRM ഓഫീസിന് മുമ്പിൽ ധർണ

Dharna-passengers-railway-2025

ഷൊര്‍ണൂര്‍ – കോഴിക്കോട് പാസഞ്ചർ നിറുത്തലാക്കിയതിനെ തുടർന്നുള്ള യാത്ര ദുരിതം : ജനുവരി 15 ന് പാലക്കാട് DRM ഓഫീസിന് മുമ്പിൽ ധർണ

പാലക്കാട്: നിറുത്തലാക്കിയ ഷൊര്‍ണൂര്‍ – കോഴിക്കോട് പാസ്സഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേയർ അസോസിയേഷന്‍ ജനുവരി 15 ന് ഡിആർഎം ഓഫീസിന് മുന്നില്‍ നടത്തുന്ന ധര്‍ണ്ണയുടെ മുന്നോടിയായി അഡീഷണല്‍ ഡിവിഷണൽ റെയില്‍വേ മാനേജറെ കണ്ട് വീണ്ടും നിവേദനം നല്‍കി. വൈകീട്ട് 05.45 നും 06.45 നും ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന 06455, 56663 നമ്പര്‍ വണ്ടികള്‍ നിർത്തലാക്കിയതോടെ 04.20 ന് ശേഷം ഷൊര്‍ണൂരില്‍ നിന്ന് നീണ്ട മൂന്നര മണിക്കൂര്‍ നേരത്തേക്ക് കോഴിക്കോട് ഭാഗത്തേക്ക് ഒരു വണ്ടിയും ഇല്ലാത്തത് മൂലം സ്ഥിരയാത്രക്കാരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകൾ പ്രയാസപ്പെടുകയാണ്.
Dharna-passengers-railway-2025
ഈ വണ്ടികള്‍ യഥാസമയത്ത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയെങ്കിലും റെയില്‍വേയുടെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല
തീരുമാനവും ഉണ്ടായില്ല. വൈകീട്ട് 3.40 ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന 06031 പാസ്സഞ്ചർ വണ്ടി ഏകപക്ഷീയമായ സമയമാറ്റത്തിലൂടെ നേരത്തെയാക്കി മാറ്റിയ നടപടി പിന്‍വലിച്ച് വൈകീട്ട് 3.40 നോ നാല് മണിക്കോ ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടണമെന്ന ആവശ്യത്തിലും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രെയിന്‍ യാത്രക്കാർ ജനുവരി 15 ന് പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്ത് ധർണ്ണ നടത്താന്‍ തീരുമാനിച്ചതായും അഡീഷണല്‍ ഡിആർഎം നെ മാറ്റ്പ ഭാരവാഹികള്‍ അറിയിച്ചു. മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ട്രഷറർ അബ്ദുല്‍ റഹ്മാന്‍ വള്ളിക്കുന്ന്, സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍ തിരൂർ, ടി മുഹമ്മദ് മുനീര്‍ മാസ്റ്റര്‍ കുറ്റിപ്പുറം എന്നിവർ അഡീഷണല്‍ ഡിവിഷണൽ മാനേജര്‍ ശ്രീ കെ അനില്‍കുമാറിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ഡിആർഎം സ്ഥലത്തെത്തിയ ശേഷം ഈ വിഷയം പരിശോധിച്ച് സാധ്യമായതൊക്കെ ചെയ്യുമെന്ന് എഡിആർഎം അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!