കാടാമ്പുഴ ഭഗവതീ ദേവസ്വം ഡയാലിസിസ് കേന്ദ്രം ആദ്യഘട്ടം നവംബറിൽ
മാറാക്കര: കാടാമ്പുഴ ഭഗവതീദേവസ്വം ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവത്തനം നവംബറിൽ തുടങ്ങും. ഈ മാസം അവസാനത്തോടെ കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമാകുന്നതരത്തിൽ നിർമാണം പുരോഗമിക്കുകയാണെന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയ വിദഗ്ധസമിതി അറിയിച്ചു. ആസ്റ്റർ മിംസ് കോട്ടയ്ക്കൽ ശാഖയുടെ നെഫ്രോളജി വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കാടാമ്പുഴ ദേവസ്വം ഓഫീസിൽ വെച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയുടെ സാന്നിധ്യത്തിൽ ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സുമിത്ത് എസ്. മാലിക്കും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാറുംചേർന്ന് ഒപ്പുവെച്ചു.
അടുത്ത ഘട്ടത്തിൽ ഡയാലിസിസ് സെന്ററിനെ വൃക്കമാറ്റിവെക്കുന്നതിന് സൗകര്യമുള്ള സ്പെഷ്യാലിറ്റി നെഫ്രോ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാക്കി ഉയർത്തുകയാണ് ലക്ഷ്യം. യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ഇൻചാർജ് കെ.പി. മനോജ്കുമാർ, ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്ര വാരിയർ, കോഴിക്കോട് എ.ഡി.എം.ഒ. ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറുടെ പ്രതിനിധിയായ സുരേഷ്, ദേവസ്വം അധികൃതർ, കെ.പി. സുരേന്ദ്രൻ, കെ.പി. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here