കോവിഡ് കാലത്തെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഡിഫ്രന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കോട്ടക്കൽ : കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കേരളത്തിന്റെ നട്ടെല്ലായ പ്രവാസികൾ അവരുടെ നാട്ടിലേക്ക് തിരിച്ചു വരുന്നതിന് തുരങ്കം വെക്കുന്ന തലതിരിഞ്ഞ നിയമങ്ങൾക്കെതിരെയും, ദിനം പ്രതി കൂട്ടിക്കൊണ്ടിരിക്കുന്ന ഇന്ധന വില വർദ്ധനവിനെതിരെയും, ഈ കോവിഡ് മഹാമാരി കാലത്തെ വിവിധ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഡിഫ്രന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം നഗരസഭാ ചെയർമാൻ കെ.കെ നാസർ ഉദ്ഘാടനം ചെയ്തു.ഡി.എ.പി.എൽ മണ്ഡലം പ്രസിഡന്റ് കാസീം പൊൻമള അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ ഉപദേശക സമിതി അംഗം നസീർ മേലേതിൽ,ജനറൽ സെക്രട്ടറി നിസാർ കല്ലിങ്ങൽ, ട്രഷറർ ആഷിഖ് കോട്ടക്കൽ, ഫവാസ് കെ.വി, റാഫി പൊന്മള, അസീസ് കോട്ടക്കൽ, ബാവ കോട്ടക്കൽ, അബൂബക്കർ കോട്ടക്കൽ, മുനീർ കോട്ടക്കൽ,സൈനുദ്ദീൻ പൊന്മള. എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here