HomeNewsEducationNewsമുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം; ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കം കുറിച്ച് എടയൂർ കെ.എം.യു.പി സ്കൂൾ

മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം; ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കം കുറിച്ച് എടയൂർ കെ.എം.യു.പി സ്കൂൾ

kmuip-edayur-digital-education

മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം; ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കം കുറിച്ച് എടയൂർ കെ.എം.യു.പി സ്കൂൾ

ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കുമ്മുന്നതിന്ന് എടയൂർ കെ.എം.യു.പി.സ്കൂളിൽ ഡിജിറ്റൽ മൊബൈൽ ലൈബ്രറിക്ക് തുടക്കം കുറിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.പി.വേലായുധൻ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത്‌ മെമ്പർ എ.പി. സബാഹ്, സാമൂഹ്യ പ്രവർത്തകൻ സി. പി. മുസ്തഫ, അധ്യാപകർ, മാനേജർ പി. ടി.എ.ഭാരവാഹികൾ, എന്നിവർ സ്പോൺസർ ചെയ്ത മൊബൈലുകളാണ് വിവിധ പ്രദശങ്ങളിൽ വെച്ച് വിതരണം ചെയ്തത്..
kmuip-edayur-digital-education
ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. പി. സബാഹ് മുഖ്യ അതിഥിയായിരുന്നു. ഉറവ് പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധത്തിനുള്ള ധനസഹായം ഹെഡ് മാസ്റ്റർ കെ.ആർ. ബിജു കൈമാറി. എടയൂർ ഗ്രാമ മെമ്പർമാരായ കെ. കെ.രാജീവ്‌ മാസ്റ്റർ, പി. ടി. അയ്യൂബ്,ഹെഡ് മാസ്റ്റർ കെ.ആർ. ബിജു, പി. ടി. എ. വൈസ് പ്രസിഡന്റ് കരീം നാലകത്ത്, എംപി. ഇബ്രാഹിം, സുരേഷ്. പി, അധ്യാപകരായ പി. ഷെരീഫ്, കെ. വി. സുധീർ, പി. പി. പ്രീത, എം. ഉമ്മർ, എം. പി. ബാബു, പി. എം. മരക്കാരലി എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!