ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതി; പഠിതാക്കൾക്കുള്ള പരിശീലനവും ,മൂല്യ നിർണ്ണയത്തിന്റെ മുനിസിപ്പൽ തല വളാഞ്ചേരി മുനിസിപ്പൽ തല ഉദ്ഘാടനം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായുള്ള പഠിതാക്കൾക്കുള്ള പരിശീലനവും ,മൂല്യ നിർണ്ണയത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ 5 കാരാട് വെച്ച് നടന്നു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ 10666 വീടുകളിൽ സർവ്വേ നടത്തുകയും 924 ഡിജിറ്റൽ സാക്ഷരത നേടാനുള്ള പഠിതാക്കളെ കണ്ടെത്തുകയും ഇവർക്ക് എം.ഇ.എസ് കെ.വി.എം കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സഹകരണത്തോട പരിശീലനം നൽകുകയും ചെയ്യും.സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ സൂപ്രണ്ട് ആർ.ജയശ്രീ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈനി,പദ്ധതി നിർവ്വഹണഉദ്യോഗസ്ഥ പത്മിനി,സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, ആർ. ജി.എസ്.എ ബ്ലോക്ക് കോർഡിനേറ്റർ അശ്വതി,ഐ. കെ.എം ടെക്നിക്കൽ അസിസ്റ്റന്റ് പി മുഹ്‌സിന തുടങ്ങിയവർ സംസാരിച്ചു.ഈ മാസം 10 നകം നഗരസഭയിലെ മുഴുവൻ വാർഡുകളിലും പഠിതാക്കൾക്കുള്ള പരിശീലനം നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here