കോട്ടയ്ക്കലിനെ ഇന്ന് ഡിജിറ്റല്‍ പട്ടണമായി പ്രഖ്യാപിക്കും
കോട്ടയ്ക്കല്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കോട്ടയ്ക്കലിനെ ഡിജിറ്റല്‍ പട്ടണമായി പ്രഖ്യാപിക്കും. യൂണിറ്റ് നടത്തിയ കറന്‍സിരഹിത ഇടപാടുകളെക്കുറിച്ചുള്ള പരിശീലനത്തിന്റെ തുടര്‍ച്ചയാണിതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.30ന് കോട്ടയ്ക്കല്‍ വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ കളക്ടര്‍ അമിത് മീണ പ്രഖ്യാപനം നടത്തും. ഡിജിറ്റല്‍ കോട്ടയ്ക്കലിനായി പട്ടണത്തിലെ വ്യാപാരികള്‍ക്കായി അഞ്ച് പരിശീലനക്ലാസുകളും നഗരത്തിലെ 17 ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തികവിദഗ്ധരുടെയും നിയമജ്ഞരുടെയും അക്ഷയ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ഏകദിന തീവ്ര പ്രായോഗികക്ലാസും നടത്തിരുന്നു.
വ്യാപാരസ്ഥാപനങ്ങളില്‍ പി.ഒ.എസ്. മെഷീനുകള്‍, ഇ-വാലറ്റുകള്‍, യു.പി.ഐ. ആപ്ലിക്കേഷനുകള്‍, മൊബൈല്‍ ബാങ്കിങ്, നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സമിതി ഭാരവാഹികളായ കെ.പി.കെ. ബാവഹാജി, ടി. അബ്ദുല്‍ഗഫൂര്‍, പി.കെ. അബ്ദുല്‍നിസാര്‍, വി. സിറാജുദ്ദീന്‍, വി. റഷീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here