ജലനിരപ്പുയർന്ന ഭാരതപുഴയിലെ തുരുത്തുകളിൽ കുടുങ്ങിയത് നൂറോളം കന്നുകാലികൾ; മിണ്ടാപ്രാണികളെ രക്ഷിക്കാൻ ദുരന്ത നിവാരണ സേന
തിരുന്നാവായ: ഭാരതപ്പുഴയിലെ തുരുത്തില്‍ അകപ്പെട്ട കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് കന്നുകാലികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. രക്ഷാപ്രവര്ത്ത്നത്തിന് മൃഗസംരക്ഷണ വകുപ്പും എത്തിയിട്ടുണ്ട്.
ദുരന്ത നിവാരണ സേനയുടെ അസിസ്റ്റന്റ് കമാന്ഡി്ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനനം നടക്കുന്നത്. കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്ന്ന്തിനെ തുടര്ന്നാ ണ് പുഴയിലെ ചെറിയ തുരുത്തുകളിലായി കന്നുകാലികള്‍ കുടുങ്ങിയത്.
ഇതിനിടെ ഒരു കന്നുകാലിയെ കരയ്‌ക്കെത്തിച്ചിട്ടുണ്ട്. പല തുരുത്തുകളിലായി ഉണ്ടായിരുന്ന കന്നുകാലികളെ മുഴുവനും ഒരിടത്തേക്ക് മാറ്റിയിട്ടുണ്ട്. നൂറോളം കന്നുകാലികളാണ് ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here