ചേലേമ്പ്രയിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് ഡിസാസ്റ്റർ റെസ്ക്യൂ ഫോഴ്സ് രൂപീകരിച്ചു
തേഞ്ഞിപ്പലം: ചേലേമ്പ്രയിൽ രക്ഷാപ്രവർ ത്തനത്തിന് ഡിസാസ്റ്റർ റെസ്ക്യൂ ഫോഴ്സ് രൂപീകരിച്ചു. ഏത് ദുരന്തത്തിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനാണ് ചേലേമ്പ്ര ഗ്രാമപ ഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡിസാസ്റ്റർ റസ്ക്യൂ ഫോഴ്സ്. പഞ്ചായത്തിലെ 40 ഓളം സന്നദ്ധ -സാമൂഹിക സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യാണ് ഫോഴ്സ് രൂപീകരിച്ചത്. വിവിധ മേഖലയിൽ കഴിവുള്ള 200 പേർ അടങ്ങുന്നതാണ് ദുരന്ത നിവാരണ സേന. ഡോക്ടർമാർ, നഴ്സുമാർ , എഞ്ചിനീയർമാർ, വിമുക്ത ഭടൻമാർ, വിവിധ രംഗത്തെ പ്രൊഫഷണലുകൾ എന്നിവരുടെ സേവനവും സേനയിലൂടെ പൊതുസമൂഹത്തിന് ലഭ്യമാക്കും.
പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി, ദുരന്തനിവാരണ വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഡിസാസ്റ്റർ റസ്ക്യൂ ഫോഴ്സിൻ്റെ നിയന്ത്രണ ഏജൻസി. ദുരന്ത സ്ഥലത്ത് എങ്ങനെ പ്രവർത്തി ക്കണം എന്നത് സംബന്ധിച്ച് സേനാ അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. പഞ്ചായ ത്തിൽ ദുരന്തനിവാരണത്തിനുള്ള സ്ഥിരം സംവിധാനമായി സേനയെ നിലനിർത്തും. ഡിസാസ്റ്റർ റസ്ക്യൂ ഫോഴ്സിൻ്റെ ഉദ്ഘാടനം , സേനാ ക്യാപ്റ്റൻ എ. ഷിഹാബുദ്ദീന് തിരിച്ചറിയൽ കാർഡ് നൽകി വള്ളിക്കുന്ന് നിയുക്ത എം.എൽ.എ. അബ്ദുൾ ഹമീദ് മാസ്റ്റർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പി.ജമീല ടീച്ചർ, വൈസ് പ്രസിഡൻ്റ് കെ.പി.ദേവദാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപഴ്സൺമാരായ ഇഖ്ബാൽ പൈങ്ങോട്ടൂർ, സമീറ ടീച്ചർ, അഫ്സത്ത് ബീവി, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എൻ.ലളിത,ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്, കോവിഡ് ഹെൽപ് ഡെസ്ക് അംഗങ്ങൾ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here