വളാഞ്ചേരി നഗരസഭ ടിഷ്യൂ കൾച്ചർ വാഴ തൈകളുടെ വിതരണോദ്‌ഘാടനം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന ടിഷ്യൂ കൾച്ചർ വാഴ തൈകളുടെ വിതരണോദ്‌ഘാടനം നടത്തി. 2.00 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ ചിലവഴിക്കുന്നത്.
കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങൽ കർഷകനായ ഉമ്മർ പനങ്കാവിലിന് ആദ്യ വിതരണം നടത്തി.
നഗരസഭാ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ്, കൗണ്സിലര്മാരായ ഇ.പി അച്യുതൻ, കെ.വി ഉണ്ണികൃഷ്ണൻ, സദാനന്ദൻ കോട്ടീരി, താഹിറ ഇസ്മയിൽ, കാർഷിക വികസന സമിതി അംഗങ്ങളായ വി പി അബ്ദുറഹിമാൻ ടിപി രഘുനാഥ്, വി. പി. എ. സലാം എന്നിവർ സംസാരിച്ചു. മറ്റ് കൗണ്സിലർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു. കൃഷി ഓഫീസർ മൃദുൽ വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അസി. കൃഷി ഓഫീസർ അബ്ദുൽ ലത്തീഫ് കൃതജ്ഞത രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here