മെയ് 28 വരെ കനത്ത മഴക്ക് സാധ്യത; ജാഗ്രത വേണം-കലക്ടർ
മലപ്പുറം: സംസ്ഥാനത്ത് മേയ് 28 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച അതിശക്തമായ മഴ ലഭിക്കുമെന്നതിനാൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. താലൂക്ക് കൺേട്രാൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അപകടം ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴുവരെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങളിലും കടലിലും കുളിക്കുന്നത് ഒഴിവാക്കണം. പുഴകൾ, ചാലുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here