HomeNewsHealthനിപ വൈറസ് ; കൂട്ടമായി നടത്തുന്ന റമദാൻ ഷോപ്പിങ‌് പരമാവധി കുറക്കണമെന്ന‌് കലക്ടർ

നിപ വൈറസ് ; കൂട്ടമായി നടത്തുന്ന റമദാൻ ഷോപ്പിങ‌് പരമാവധി കുറക്കണമെന്ന‌് കലക്ടർ

ramadan-shopping

നിപ വൈറസ് ; കൂട്ടമായി നടത്തുന്ന റമദാൻ ഷോപ്പിങ‌് പരമാവധി കുറക്കണമെന്ന‌് കലക്ടർ

മലപ്പുറം: ജില്ലയിൽ നിപാ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്ക നിലനിൽക്കുന്നതിനാൽ റമദാന‌് മുന്നോടിയായി കടകൾ കേന്ദ്രീകരിച്ച് കൂട്ടമായി നടത്തുന്ന ഷോപ്പിങ‌് ആഘോഷം പരമാവധി കുറക്കണമെന്ന‌് കലക്ടർ അമിത് മീണ അറിയിച്ചു. പലരും വസ്ത്രം വാങ്ങുതിനായി കൂട്ടമായി എത്തി സ്ഥാപനങ്ങളിൽ തിങ്ങിനിറയുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം അപരിചിതരുടെ ആൾക്കൂട്ടം വലിയ പ്രശ്‌നമായി മാറുമെന്ന‌് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. നിപാ വൈറസ് സംബന്ധിച്ച ആശങ്ക പൂർണമായും ഒഴിയുന്നതിന‌് ഈ മാസം 11 വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ഇതിനിടയിൽ രോഗം വരാതിരിക്കാൻ ജാഗ്രതപുലർത്തേണ്ടതുണ്ട‌്. ഇതിൽ വീഴ്ചയുണ്ടായാൽ പ്രശ്‌നം ഗുരുതരമാവും.

വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കുന്നതിനും നിർദേശമുണ്ട്. ഇതിനുപുറമെ സർക്കാർ പരിപാടി മുഴുവൻ റദ്ദാക്കി. ഒഴിവാക്കാൻ പറ്റാത്ത ഔദ്യോഗിക പരിപാടി മാത്രമാണ് നടക്കുന്നത്. ജില്ലയിൽ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
മാലിന്യസംസ്‌കരണം യഥാവിധി നടത്താത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്താൻ കഴിയുന്ന പുതിയ ഉത്തരവ് ഉടൻ ഇറക്കുമെന്ന‌് കലക്ടർ അറിയിച്ചു. നിപാ ലക്ഷണങ്ങളുള്ളവരെ ആംബുലൻസ് വഴി ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും ദേശീയ ആരോഗ്യ ദൗത്യം നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!