HomeNewsHealthആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഏറ്റെടുക്കണം -ജില്ലാ കലക്ടര്‍

ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഏറ്റെടുക്കണം -ജില്ലാ കലക്ടര്‍

amit meena

ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഏറ്റെടുക്കണം -ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയിലെ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ രാഷട്രീയ പാര്‍ട്ടികളും മത സംഘടനകളും ഏറ്റെടുക്കണമെന്ന് ജില്ലാ കല്കടര്‍ അമിത് മീണ. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും മാത്രമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. ഈ ധാരണ തിരുത്താന്‍ രാഷട്രീയ പാര്‍ട്ടികളുടെ മത സംഘടനകളുടെയും സഹകരണം ആവശ്യമാണ്. ജില്ലയില്‍ നിപ വൈറസ് ആശങ്കയുടെ പേരില്‍ ജില്ലാ കലക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങളില്‍ നിന്ന് മികച്ച് പ്രതികരണമാണുണ്ടായത്. പകര്‍ച്ച പനിയും മറ്റും ജില്ലക്ക് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ഇതിനെ നമുക്ക് മറികടക്കണം.
നിപ വൈറസ് നിയന്ത്രണവുമായി ബന്ധപ്പെട്ട്് ഇതു വരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലക്ഷ്യം കാണണമെങ്കില്‍ കുറച്ചു ദിവസം കൂടി നാം കാത്തിരിക്കണം. ജൂണ്‍ 12 ന് വൈറസ് പ്രവര്‍ത്തനത്തിന്റെ ശക്തിയുടെ ഒരു ഘട്ടം കഴിയും. ഈ കാലയളവില്‍ മത പ്രഭാഷണങ്ങള്‍, രാഷട്രീയ പാര്‍ട്ടകളുടെ പൊതു യോഗങ്ങള്‍ എന്നിവ നിര്‍ബന്ധമായും മാറ്റി വച്ച് സഹകരിക്കണം. പൂര്‍ണ സുരക്ഷിതരായി എന്ന് ഉറപ്പാക്കാന്‍ ജുലായ് ഒന്ന് വരെ കാത്തിരിക്കണം.

നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത രാഷട്രീയ കക്ഷി നേതാക്കളുടെയും മത സംഘടന നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. മുഖ്യമന്ത്രി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. നിപ രോഗികളുമായി ബന്ധപ്പെട്ട് 200 ഓളം പേരാണ് ഇപ്പോള്‍ ജില്ലയില നിരീക്ഷണത്തിലുള്ളത്. ഇവരെ എല്ലാ ദിവസവും ആരോഗ്യ വകുപ്പ് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച് എല്ലാ ദിവസവും കലക്‌ട്രേറ്റില്‍ അവലോകനവും നടക്കുന്നുണ്ട്.
meeting-nipa
പനി,ജലദോഷം മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, പൊതു പരിപാടികളില്‍ പങ്കെടുക്കരുത്. പരിപാടികളില്‍ ജ്യൂസ്,മറ്റ് തണുത്ത് പാനീയങ്ങള്‍ ഒഴിവാക്കുക പകരം ചായ കൊടുക്കുക. പൊതു പരിപാടികളില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക. ലോഷന്‍ ഉപയോഗിച്ച് കൈ കഴുകുക. കല്ല്യാണത്തിന് പങ്കെടുത്തവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഏറ്റെവും കൂടതല്‍ മഞ്ഞപ്പിത്തം ഉണ്ടായിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ കാണിച്ചു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സക്കീന പറഞ്ഞു. തണുത്ത വെള്ളം,വെല്‍ക്കം ഡ്രിങ്ക്‌സ്, എന്നിവ കഴിച്ച പുരുഷന്‍മാരാണ് ഇതില്‍ കൂടുതലും പെട്ടത്.
കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം വി.രാമചന്ദ്രന്‍, ആര്‍.ഡി.ഒ. കെ.അജീഷ്,ജില്ലാ മെഡിക്കില്‍ ഓഫിസര്‍ കെ.സക്കീന,ഡപ്യുട്ടി ഡി.എം.ഒ. ഡോ.മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!