വാര്‍ഡ് തല ശുചീകരണം ഫലപ്രദമാക്കണമെന്ന് ജില്ലാ കലക്ടര്‍
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഫലപ്രദമായി ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ഫണ്ട് യഥാസമയം ലഭ്യമാക്കാന്‍ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാരോട് കലക്ടര്‍ നിര്‍ദേശിച്ചു. വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വിളിച്ചുചേര്‍ത്ത മെഡിക്കല്‍ ഓഫീസര്‍മാരുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചീകരണ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. ട്രോമകെയര്‍ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഡപ്യൂട്ടി ഡയറക്ടര്‍(ആരോഗ്യം) ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മായില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here