HomeNewsGeneralഅക്ഷയകേന്ദ്രങ്ങളോട് അമിതനിരക്ക് വാങ്ങരുതെന്ന് കളക്ടർ

അക്ഷയകേന്ദ്രങ്ങളോട് അമിതനിരക്ക് വാങ്ങരുതെന്ന് കളക്ടർ

amit meena

അക്ഷയകേന്ദ്രങ്ങളോട് അമിതനിരക്ക് വാങ്ങരുതെന്ന് കളക്ടർ

മലപ്പുറം: അക്ഷയകേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അമിതനിരക്ക് ഈടാക്കരുതെന്ന് കളക്ടർ അമിത് മീണ. സേവന നിരക്ക് രേഖപ്പെടുത്തിയ ചാർട്ടുകൾ അക്ഷയകേന്ദ്രങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം.
പല കേന്ദ്രങ്ങളും പൊതുജനങ്ങളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടർക്ക് ഫെയ്സ്ബുക്കിലൂടെയും നേരിട്ടും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
കേന്ദ്രങ്ങൾ അമിതനിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ടോ ഫോൺമുഖേനയോ ഫെയ്സ്ബുക്ക് പേജ് വഴിയോ പരാതി നൽകാം.
ഇലക്ട്രോണിക്‌സ് ആൻഡ് വിവര സാങ്കേതിക വിദ്യ വകുപ്പ് മേയ് ഒൻപതിന് കേന്ദ്രങ്ങളുടെ സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കുകയും ഔദ്യോഗികമായി നിശ്ചയിക്കാത്ത സേവനങ്ങളുടെ നിരക്കുകൾ ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
akshaya
നിരക്കുകൾ ഇപ്രകാരം
ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ- ജനറൽ വിഭാഗത്തിന് 25 രൂപ, മുൻഗണന റേഷൻ കാർഡുള്ളവർക്ക് 20 രൂപ (സ്കാനിങ്/പ്രിന്റിങ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി/എസ്.ടി വിഭാഗത്തിന് 10 രൂപ (സ്കാനിങ്/പ്രിന്റിങ് പേജൊന്നിന് ഒരു രൂപ വീതം പുറമെ).
എസ്.സി., എസ്.ടി. വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് സേവനങ്ങൾ- പുതിയ അപേക്ഷ സമർപ്പിക്കൽ 40, അപേക്ഷ പുതുക്കുന്നതിന് 30. എസ്.സി. പ്രീ-മെട്രിക് സ്കോളർഷിപ്പ്- അപേക്ഷ ഒന്നിന് പ്രിന്റിങ് ചാർജ് ഉൾപ്പെടെ 20,
പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓൺലൈൻ പേമെന്റ് സേവനങ്ങൾ- 500 രൂപ വരെ 10, 501-1000 വരെ 15, 1000-5000 വരെ 25, അതിനുമുകളിൽ തുകയുടെ അഞ്ചുശതമാനം.
സമ്മതിദായക തിരിച്ചറിയൽ-അപേക്ഷ ഒന്നിന് 40(സ്കാനിങ്ങും പ്രിന്റിങ്ങും ഉൾപ്പെടെ). ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ(ഫോം എ)50, ഫോം ബി-80, ഫുഡ് സേഫ്റ്റി പുതുക്കൽ ഫോം എ-25, ഫോം ബി-25, കെ.ഇ.എ.എം.
എൻട്രൻസ് പരീക്ഷ അപേക്ഷാ സേവനം-60, എസ്.സി/എസ്.ടി- 50.
ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ-60, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്-70, കേരളസർക്കാർ സ്കോളർഷിപ്പുകൾ-40.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ- 20, വിവാഹ രജിസ്ട്രേഷൻ -ജനറൽ വിഭാഗം 70, എസ്.സി., എസ്.ടി-50.
എൻകംബ്രൻസ് സർട്ടിഫിക്കറ്റ്- 50, ലൈഫ് സർട്ടിഫിക്കറ്റ്-30, തൊഴിൽവകുപ്പ് രജിസ്ട്രേഷൻ-പുതിയതിന് 40, പുതുക്കൽ-30.
മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ-40. ഇൻകം ടാക്സ് ഫയലിങ് -ചെറിയ കേസുകൾക്ക് 100, അല്ലാത്തവയ്ക്ക് 200, ഫാക്ടറി രജിസ്ട്രേഷൻ ഒറ്റത്തവണ-30, പുതുക്കൽ 50, റിട്ടേൺ-40.
പാൻ കാർഡ്-80. പാസ്പോർട്ട്-200, മലിനീകരണ നിയന്ത്രണബോർഡ് ഓൺലൈൻ രജിസ്ട്രേഷൻ-200,
പി.എസ്.സി. ഓൺലൈൻ രജിസ്ട്രേഷൻ-ജനറൽ വിഭാഗം-60, എസ്.സി., എസ്.ടി.-50, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ-50.
പട്ടികയിലുൾപ്പെടാത്ത സേവനങ്ങൾ നിർവഹിച്ചാൽ 20 ഫീൽഡിൽ കൂടുതൽ ഡേറ്റാ എൻട്രി ആവശ്യമില്ലാത്ത സേവനങ്ങൾക്ക് 20 രൂപയും സ്കാനിങ്ങിനും പ്രിന്റിങ്ങിനും പേജൊന്നിന് മൂന്നുരൂപയും ഈടാക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!