HomeNewsGeneralവട്ടപ്പാറയിലെ അപകട പരമ്പര; പരിഹാരം ദേശീയപാതയുടെ വികസനം മാത്രമെന്ന് കലക്‌ടർ

വട്ടപ്പാറയിലെ അപകട പരമ്പര; പരിഹാരം ദേശീയപാതയുടെ വികസനം മാത്രമെന്ന് കലക്‌ടർ

vattappara-curve

വട്ടപ്പാറയിലെ അപകട പരമ്പര; പരിഹാരം ദേശീയപാതയുടെ വികസനം മാത്രമെന്ന് കലക്‌ടർ

വട്ടപ്പാറയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്കു ശാശ്വത പരിഹാരം ദേശീയപാതയുടെ വികസനം മാത്രമാണന്ന് കലക്‌ടർ അമിത് മീണ പറഞ്ഞു. ഓരോ അപകടം നടക്കുമ്പോഴും നടത്തിയിട്ടുള്ള പരിഷ്കാരങ്ങൾ അപകടത്തിന് അറുതി വരുത്തിയതായി കാണുന്നില്ല. ഇപ്പോഴത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തു ചെയ്യാൻ പറ്റുന്ന പ്രവർത്തിയെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ വിഭാഗത്തെ കലക്‌ടർ ചുമതലപ്പെടുത്തി.

പുതിയ ഡ്രൈവർമാരാണു മേഖലയിൽ കൂടുതൽ അപകടമുണ്ടാക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത പൊതുമരാമത്ത് ദേശിയപാതാ വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ സി.കെ.മുഹമ്മദ് ഇസ്‌മായിൽ അറിയിച്ചു. ഇത്തരം ഡ്രൈവർമാർക്കു തുടർച്ചയായ രണ്ടു വളവുകളെ നേരിടാൻ കഴിയാതെ പോകുന്നു. ഇതിനു പുറമേ ദ്രാവകം കയറ്റിവരുന്ന വാഹനങ്ങളെ വളവിൽ നിയന്ത്രിക്കാൻ കഴിയാത്തതും അപകടത്തിനു കാരണമാണ്.

 എന്നാൽ കഴിഞ്ഞ ദിവസം നടന്ന അപകടം ഇത്തരം കാരണം കൊണ്ടല്ല.നിലവിൽ ദേശീയപാതയുടെ പദ്ധതി നിലനിൽക്കുന്നതിനാൽ വട്ടപ്പാറ വളവിൽ വികസന പ്രവർത്തനങ്ങൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ പൊലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് കലക്‌ടർ നിർദേശം നൽകി.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!