HomeNewsGeneralദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ധനസഹായം ഉടൻ-കളക്ടർ

ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ധനസഹായം ഉടൻ-കളക്ടർ

flood-kottakkal

ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ധനസഹായം ഉടൻ-കളക്ടർ

കോട്ടയ്ക്കൽ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്കെല്ലാം സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ ലഭ്യമാക്കുമെന്ന് കളക്ടർ ജാഫർ മാലിക്. കോട്ടയ്ക്കൽ മണ്ഡലത്തിലെ കാലവർഷക്കെടുതിയെത്തുടർന്നുള്ള നഷ്ടങ്ങൾ വിലയിരുത്തുന്നതിനും പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നഗരസഭയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ ആവശ്യപ്പെട്ട പദ്ധതികളിൽ ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാതല യോഗത്തിൽ റിപ്പോർട്ട്ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
flood-kottakkal
യോഗത്തിൽ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷനായി. പ്രധാന തോടുകളിലെ കൈയേറ്റം കണ്ടെത്താൻ ജില്ലാതലത്തിൽ സർവേ നടത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നു തുക അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റംവരുത്താൻ സാധിക്കുമോ എന്ന കാര്യം പരിശോധിക്കണം. പ്രളയത്തിൽ വ്യാപാരികൾക്കുണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കണമെന്നും തൂതപ്പുഴ, കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ തീരങ്ങൾ സംരക്ഷിക്കാൻ ഭിത്തികെട്ടണമെന്നും ആബിദ് ഹുസൈൻ തങ്ങൾ ആവശ്യപ്പെട്ടു.
Ads
നഗരസഭാധ്യക്ഷൻ കെ.കെ നാസർ, ഉപാധ്യക്ഷ ബുഷറ ഷബീർ, വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ റുഫീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്‌മാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.സി ഷമീല (കുറ്റിപ്പുറം), വി.കെ റജുല (ഇരിമ്പിളിയം), വി. മധുസൂദനൻ (മാറാക്കര), കെ. മൊയ്തീൻ (പൊന്മള), തിരൂർ തഹസിൽദാർ ടി. മുരളി, വിവിധവകുപ്പുകളുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!