പട്ടികജാതി മോർച്ചയുടെ മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ നടന്നു
ഇരുമ്പിളിയം: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ പട്ടികജാതി കോളനികളിൽ നടത്തുന്ന മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ വെച്ച് കോളനി നിവാസികൾക്ക് മാസ് ക്കുകൾ വിതരണം ചെയ്തു കൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് നിർവ്വഹിച്ചു. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പാർട്ടി ജനങ്ങൾക്ക് വേണ്ടി വിവിധ ജനക്ഷേമ പരിപാടികളാണ് ജില്ലയിൽ നടത്തി വരുന്നത് .കൂടെ പാർട്ടിയുടെ വിവിധ പോഷക സംഘടനകളോടും അതതു വിഭാഗങ്ങൾക്കായി നിരവധി ക്ഷേമകാര്യങ്ങൾ ചെയ്യാനായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പട്ടികജാതി മോർച്ച ജില്ലയിലെ വിവിധ കോളനികളിലും സങ്കേതങ്ങളിലും ഈ വിഭാഗം ആളുകൾക്ക് കൊറോണ വൈറസ് വ്യാപനം തടയാൻ ആവശ്യമായ മാസക്കുകളും സാനിറ്റൈസറും നൽകുമെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് വാസു കോട്ടപ്പുറം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ സി ശങ്കരൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി രവിചന്ദ്രൻ കെ.പി, ബി ജെ പി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി അയ്യപ്പൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കെ എം കെ എടയൂർ, ഐ പി ശിവദാസൻ, ബി ജെ പി ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് എൻ സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി നാരായണൻ കെ, രതീഷ് കെ.കെ, വിനീഷ് പൈങ്കണ്ണൂർ എന്നിവരും സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here