Dividers in national highway at Kuttippuram being destroyed
ദേശീയപാതയിലെ സ്ഥിരം അപകടമേഖലകളില്‍ സ്ഥാപിച്ച താത്കാലിക ഡിവൈഡറുകള്‍ നശിക്കുന്നു. വാഹനങ്ങളിടിച്ചാണ് ഡിവൈഡറുകള്‍ തകരുന്നത്. ഡിവൈഡറിനായി സ്ഥാപിച്ചിട്ടുള്ളവയില്‍ 25ഓളം ഫൈബര്‍ കുറ്റികള്‍ ഇതിനോടകം നശിച്ചു. രാത്രിയിലാണ് വാഹനങ്ങളധികവും ഡിവൈഡറിലിടിക്കുന്നത്.
മോട്ടോര്‍വാഹനവകുപ്പിന്‍േറയും മറ്റും നിര്‍ദേശം പരിഗണിച്ച് ഇക്കഴിഞ്ഞ ഫിബ്രവരിയിലാണ് ദേശീയപാത അധികൃതര്‍ താത്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചത്.
കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തുനിന്ന് പലയിടത്തായി 450 മീറ്റര്‍ നീളത്തിലാണ് ഫൈബര്‍ നിര്‍മിത ട്രാഫിക് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ഇരുഭാഗങ്ങളായി റോഡ് വേര്‍തിരിക്കുന്നതോടെ അപകടങ്ങള്‍ കുറയ്ക്കാനായിട്ടുണ്ട്. മുമ്പ് ഒട്ടേറെ അപകടങ്ങളാണ് ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഫൈബര്‍ കുറ്റികള്‍വച്ച് ഡിവൈഡറുകള്‍ തീര്‍ത്തതിന് പിറ്റേന്നുതന്നെ അവ വാഹനങ്ങളിടിച്ച് റോഡിലേക്ക് തെറിച്ചുവീഴാന്‍ തുടങ്ങിയിരുന്നു.വാഹനങ്ങളിടിച്ചാലും പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാത്ത തരത്തിലുള്ള ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നു.
Summary: Dividers in national highway at Kuttippuram being destroyed
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here