ഇരുന്നൂറ്റി അമ്പതോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു ഡോക്ടര്‍ ദമ്പതികള്‍
വളാഞ്ചേരി:നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പച്ചക്കറി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു മാതൃകയാവുകയാണ് മലപ്പുറം ജില്ലയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ദമ്പതികളായ ഡോ.വഹാബ്, ഡോ ഹസീന വഹാബും,വളാഞ്ചേരി നഗരസഭ പരിധിയിലുള്ള ഇരുന്നൂറ്റി അമ്പതോളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തിയത്. ട്രിപ്പില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടിയിസാഹചര്യത്തില്‍ പ്രയസമനുഭവിക്കുന്ന നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പച്ചക്കറി. ഭക്ഷ്യ കിറ്റുകളുടെ വിതരണം ഡോക്ടര്‍ ദമ്പതികളില്‍ നിന്നും ഏറ്റുവാങ്ങി സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി.പി സക്കറിയ നിര്‍വഹിച്ചു.
ലോക്കല്‍ സെക്രട്ടറി എന്‍ വേണുഗോപാലന്‍, കെ.എം ഫിറോസ് ബാബു, കെ.പി യാസര്‍ അറഫാത്ത്, കെ.കെ സലാം, നാലകത്ത് നൗഷാദ്, പാലാറ അശ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ആവശ്യപ്രകാരം പാവപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്കുള്ള കിറ്റും ഡോക്ടര്‍ ദമ്പതികള്‍ മുമ്പ് നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്ന സിപിഎം,ഡിവൈഎഫ്‌ഐ വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ ഫോഗിംങ് മിഷന്‍, പി.പി കിറ്റ്, ഗ്ലൗസുകള്‍ എന്നിവ മുമ്പ് നല്‍കുകയിരുന്നു ഡോക്ടര്‍ ദമ്പതികള്‍.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here