ജീവൻ രക്ഷിക്കുന്ന ഡോക്ടർ രക്തം കൊടുത്തും രക്ഷകനായി
കർമ്മം കൊണ്ട് ജീവൻ രക്ഷിക്കുന്ന ഡോക്ടർ ഇന്ന് രക്തം കൊടുത്തും രക്ഷകനായി. വളാഞ്ചേരി നിസാർ ഹോസ്പിറ്റലിൽ ഡയാലിസിസ് രോഗിക്ക് എമർജൻസി O+ve രക്തമാവശ്യം വന്നപ്പോഴാണ് ഹോമിയോ ഡോക്ടറായ ജിനീഷ് സാബു രക്തം ദാനം ചെയ്തത്. മുൻപും ഇത്തരം കേസുകൾക്ക് രക്തദാനം ചെയ്യുന്ന ഡോക്ടർ ബ്ലഡ് ഡോണേഴ്സ് കേരള അനുഭാവിയും നന്മ നിറഞ്ഞ വളാഞ്ചേരീസ് എന്ന കൂട്ടായ്മയിലെ അംഗവുമാണ്. വളാഞ്ചേരി പട്ടാമ്പി റോഡിൽ ഇമ്പിച്ചി ഹാജി മെമ്മോറിയൽ ഹോമിയോ ക്ലിനിക്ക് നടത്തിവരിക്കയാണ് സാബു.
അബ്ദുൾ വാഹിദ് കുളമംഗലവും ഈ കേസിന് രക്തദാനം ചെയ്തു. ബി ഡി കെ കോഡിനേറ്റർ ഷാജി സൽവാസ് ആണ് കൃത്യ സമയത്ത് ദാതാക്കളെ കണ്ടെത്തി എത്തിച്ചു നല്കിയതും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here