ലോറി ഡ്രൈവറെ ഇടിച്ചിട്ട് നിറുത്താതെ പോയത് ഡോക്ടറുടെ ബി.എം.ഡബ്ല്യൂ; അറസ്റ്റ് ഉടൻ
ആമ്പല്ലൂര്‍: തെൻറ കാർ ഇടിച്ച് വീണ ആൾ ചോരയിൽ പിടയുന്നത് കണ്ടിട്ടും മനുഷ്യജീവൻ രക്ഷിക്കുക എന്ന തൊഴിൽ ധർമവും മനുഷ്യത്വവും മറന്ന് കുതിച്ച് പാഞ്ഞ ഭിഷഗ്വരെൻറ പേരിൽ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രി 12ന് ദേശീയപാത പുതുക്കാട് സെൻററിൽ ലോറി ഡ്രൈവറെ ഇടിച്ച കാർ ഓടിച്ച എറണാകുളം സ്വദേശി ഡോ. സംഗീത് ചെറിയാെൻറ പേരിൽ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും അപകടമുണ്ടാക്കി കാര്‍ നിര്‍ത്താതെ പോയതിനുമാണ് പൊലീസ് കേസ് എടുത്തത്. ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പുതുക്കാട് എസ്.എച്ച്.ഒ സി.ജെ. മാര്ട്ടിന് പറഞ്ഞു.
വീട്ടിൽ നിന്ന് ജോലിസ്ഥലമായ പെരിന്തൽമണ്ണയിലേക്ക് പോകുേമ്പാൾ ഉണ്ടായ അപകടത്തിന് ശേഷം യാത്ര ഉപേക്ഷിച്ച ഡോ. സംഗീത് അടുത്ത യൂ-ടേണിൽ നിന്ന് കാർ തിരിച്ച് എറണാകുളത്തേക്ക് മടങ്ങുേമ്പാൾ ഇടിയേറ്റയാൾ റോഡിൽ പരിക്കേറ്റ് കിടന്ന് പിടയുന്നുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ അതിനരികിലൂടെ ഓടിച്ച് ഡോക്ടർ പോയി. അയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്ന മനുഷ്യത്വപരമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ അയാൾ രക്ഷപ്പെട്ടേനെ. പകരം തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ കേട് പറ്റിയ കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ പശുവിനെ ഇടിച്ച് തകര്‍ന്നു എന്ന് പറഞ്ഞ് കളമശ്ശേരിയിലെ ഷോറൂമിൽ എത്തിച്ച് നന്നാക്കാൻ ഏപ്പാട് ചെയ്തു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആറ് ലക്ഷം രൂപ ചെലവ് വരുമെന്നും ഇൻഷ്വറൻസ് ക്ലെയിം ലഭിക്കാൻ പൊലീസിൽ നിന്നു റിപ്പോർട്ട് വാങ്ങണമെന്നും ആവശ്യപെട്ടു. ക്ലെയിം ആവശ്യമില്ലെന്നും അറ്റകുറ്റപ്പണികൾ നടത്താനും ഡോക്ടർ നിർദ്ദേശിച്ചു മടങ്ങി. അപകടമുണ്ടായപ്പോൾ തെറിച്ച് വീണ കാറിെൻറ ചെറിയ ഭാഗവുമായി അന്വേഷിച്ച് പോയ പുതുക്കാട് പൊലീസ് ഈ ഷോറൂമിൽ വെച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
Rajesh
/
Why is this fellow Sangeeth Cherian not behind bars yet?
November 14, 2023Varkey
/
He ‘took care’ 😝
February 4, 2024